സംഘാടക സമിതി രൂപീകരിച്ചു
എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ സ്വീകരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ ഉദ്ഘാടനം ടൗണ്‍ ഹാളില്‍ സിപിഐഎം ജില്ല സെക്രട്ടറിയറ്റ് അംഗം പി.കെ. ഡേവിസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ടൗണ്‍ ഹാളില്‍ സിപിഐഎം ജില്ല സെക്രട്ടറിയറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ. സുധീഷ്, പ്രഫ. കെ.യു. അരുണന്, ആര്‍ജെഡി ജില്ല കമ്മിറ്റി അംഗം അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ജനതാദള്‍ എസ് മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ് റഷീദ് കാട്ടൂര്‍, സിപിഐഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ഉല്ലാസ് കളക്കാട്ട്, ടി.കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി ആറിന് ഉച്ചക്ക് മൂന്നിന് മുനിസിപ്പല്‍ മൈതാനിയിലാണ് ജാഥ സ്വീകരണം. ഭാരവാഹികള്‍ പി. മണി (ചെയര്മാന്), ഉല്ലാസ് കളക്കാട്ട് (കണ്‍വീനര്‍), വി.എ. മനോജ്കുമാര്‍ (ട്രഷറര്‍).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാറിനുള്ളില്‍ മധ്യവയസ്കന്റെ മരണം; രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി