അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം. ഫൈനലില്‍ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്‍സ് സെന്റ് ജോര്‍ജ് അരുവിത്തുറയെയാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത്. വോളീബോള്‍ രംഗത്തെ പഴക്കം ചെന്ന ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ക്രൈസ്റ്റ് ഒഎസ്എ ടൂര്‍ണമെന്റ്. കേരത്തിലെ യൂണിവേഴ്സിറ്റി വിജയികളായിട്ടുള്ള എല്ലാ ടീമുകളും പങ്കെടുക്കുന്നു എന്നത് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.
എംജി യൂണിവേഴ്സിറ്റി ജേതാക്കളായ സെന്റ് ജോര്‍ജ് അരുവിത്തുറ, കേരളാ യൂണിവേഴ്സിറ്റി ചാമ്പ്യന്‍സ് ബിഷപ്പ് മൂര്‍ കോളജ് മാവേലിക്കര, കണ്ണൂര്‍ യൂണിവേഴ്സിറ്റി വിജയികള്‍ പിആര്‍എന്‍എസ്എസ് കോളജ് മട്ടന്നൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി വിജയികള്‍ ക്രൈസ്റ്റ് കോളജ് അടക്കമുള്ള പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് വോളീബോള്‍ അലുമിനിയും കൊച്ചിന് കസ്റ്റംസ് സുപ്രണ്ടുമായ ആദര്‍ശ് ഹരി, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഇന്റര്‍നാഷണല്‍ വോളീബോള്‍ താരം റെജി ആന്റണി എന്നിവര്‍ ചേര്‍ന്നു സമ്മാനദാനം നിര്‍വഹിച്ചു. കായിക വകുപ്പ് മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ ചടങ്ങില്‍ നന്ദി അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം