കാര്‍ ഇടിച്ച് രണ്ട് വയസുകാരിക്കു ദാരുണാന്ത്യം
ഇരിങ്ങാലക്കുട: കാര്‍ ഇടിച്ച് രണ്ടു വയസുകാരി മരിച്ചു. ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന് (രണ്ട്) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ചേലൂര്‍ പള്ളിക്കു മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക് എത്തിയതായിരുന്നു. പിതൃസഹോദരന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഐറിനും കുടുംബവും പള്ളിയിലേയ്ക്ക് കയറുന്നതിനിടെ പള്ളിയിലെത്തിയ മറ്റൊരു കാറിനടിയില്‍പെട്ടാണ് അപകടം നടന്നത്. കാറിനു മുന്നിലൂടെ ഐറിന് കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാറിന്റെ ചക്രം ഐറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സഹോദരന്: ഏദന്‍ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എടതിരിഞ്ഞി).

ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം