മുതിര്‍ന്നവര്‍ ഹോള്‍ട്ടികള്‍ച്ചര്‍ കൃഷി രീതി അവലംബിക്കണം: വി.എസ്. സുനില്‍കുമാര്‍
നടവരമ്പ്: ഹോര്‍ട്ടികള്‍ച്ചര്‍ എന്ന ആധുനിക കൃഷിരീതി ചെറുകിട വിള ഉത്പാദനത്തില്‍ മികവ് പുലര്‍ത്തപ്പെട്ട ഒന്നാണെന്നും വിവിധ സേവനങ്ങളില്‍ നിന്ന് വിരമിക്കുകയും വിശ്രമ ജീവിതം നയിക്കുന്നവരുമായ മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ ഇത്തരം ലളിതമായ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നതിലൂടെ അവരെ തങ്ങളുടെ ശാരീരികവും മാനസികവുമായ ഉത്തേജനത്തിലേക്കും പുതു തലമുറക്കുള്ള കാര്‍ഷികവൃത്തി അവശ്യകത എന്ന സന്ദേശത്തിലേക്ക് നയിക്കുമെന്നും മുന്‍ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍ ബ്ലോക്ക് പ്രസിഡന്റ് എം.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം പി. ഭാസ്കരന് മാസ്റ്റര്‍ അനുസ്മരണ പ്രഭാക്ഷണം നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി, ഉത്തമന് പാറയില്‍, സുദര്ശന്, നസീര്‍, ജോണ്സന്, പി.എം. ഇന്ദിര, പി.ഡി. മേരി എന്നിവര്‍ പ്രസംഗിച്ചു.