ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍…………………… കാലം മായ്ക്കാത്ത സൗഹൃദം, അരനൂറ്റാണ്ടിനുശേഷം വീണ്ടും അവര്‍ വിദ്യാലയമുറ്റത്ത് കണ്ടുമുട്ടി
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ ഹൈസ്കൂളിലെ 1977 78 ബാച്ചിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിനികള്‍ 50 വര്‍ഷത്തിനു ശേഷം വീണ്ടും സംഗമത്തിനെത്തിയപ്പോള്‍.
50 വര്‍ഷം മുമ്പത്തെ പ്രാര്‍ഥനാ ഗാനം ഓര്‍മ്മയില്‍ നിന്നും ചൊല്ലി
ഇരിങ്ങാലക്കുട: കാലം മാച്ചില്ല, വിദ്യാലയത്തില്‍ ഒരുമിച്ചു പഠിച്ചവര്‍ അരനൂറ്റാണ്ടിനുശേഷം വീണ്ടും ഒത്തുകൂടി. ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ ഹൈസ്കൂളിലെ 1977 78 ബാച്ചിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിനികളാണ് സ്കൂള്‍ മുറ്റത്ത് 50 വര്‍ഷത്തിനുശേഷം ഒരുമിച്ചുകൂടിയത്. ഒരേ ബെഞ്ചിലിരുന്ന്, പല വഴിക്കായി പിരിഞ്ഞവര്‍, ഓരോ മണല്‍ത്തരിയിലും മരച്ചുവടിലും ഓര്‍മകളെ ഒളിപ്പിച്ചുകൊണ്ട് ഗൃഹാതുരത്വത്തിന്റെ സ്മരണയായാണ് അവര്‍ ഒത്തുചേര്‍ന്നത്.
50 വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയുടെ പകര്‍പ്പുകള്‍ ഓര്‍മചിത്രം പോലെ അവര്‍ സൂക്ഷിച്ചു. 94 വിദ്യാര്‍ഥിനികളും ആറ് അധ്യാപകരുമടക്കം 100 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. 50 വര്‍ഷം മുമ്പ് സ്കൂള്‍ അസംബ്ലിയില്‍ പാടിയ കാരുണ്യ കൈവിളക്കായൊരു ജ്യോതിസേ…. നേരായ മാര്‍ഗം നീ കാട്ടേണമേ….. എന്ന പ്രാര്‍ഥനാഗാനം ഓര്‍മയില്‍നിന്നും ചൊല്ലിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് ഈ ഗാനം അസംബ്ലിയില്‍ ചൊല്ലിയ ഡോ. ദേവി ബാലകൃഷ്ണന് തന്നെയാണ് ഇന്നും സംഗമത്തില്‍ ഈ പ്രാര്‍ഥനാ ഗാനം പാടിയത്.
അധ്യാപകരായിരുന്ന മേരിക്കുട്ടി, ആലീസ്, റോസി തോമസ്, മേരി, പുഷ്പം എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഈ ബാച്ചിലെ സഹപാഠികളായിരുന്ന സിസ്റ്റര്‍ ലീന പോള്‍ സിഎച്ച്എഫ്, ഡോ. സിസി, സ്കൂളിലെ ഓഫീസ് സ്റ്റാഫ് സിസ്റ്റര്‍ സൂന എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ ആയിരുന്ന ലത ജോസഫ് കടവന്‍ സ്വാഗതവും ഗ്ലോറി ജോസ് നന്ദിയും പറഞ്ഞു. ഇവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സംഗമത്തിനു മാറ്റുകൂട്ടി. ഒരു വര്‍ഷം മുമ്പാണ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ കപ്പേളകള്‍ വെഞ്ചരിച്ചു
കൂടല്‍മാണിക്യം ക്ഷത്രത്തിലെ കഴകം നിയമനം, തന്ത്രിമാര്‍ സുപ്രീം കോടതിയില്‍
എന്‍എസ്എസ് നേതൃത്വ പരിശീലന ക്യാമ്പ് ക്രൈസ്റ്റ് കോളജില്‍
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ഇരിങ്ങാലക്കുട രൂപത ഡയറക്ടറായി മോണ്‍. വില്‍സണ്‍ ഈരത്തറ
മിസ്റ്റര്‍ ക്ലീന്‍ അവാര്‍ഡുമായി കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്