അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: രണ്ട് തവണ പരാജയം നേരിട്ട അഡ്വ. തോമസ് ഉണ്ണിയാടന് ഇനി ഇരിങ്ങാലക്കുടയില്‍ ജയ സാധ്യത കുറവാണെന്നും ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കണമെന്നുള്ള വിലയിരുത്തലില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്നുള്ള അഭിപ്രായം പാര്‍ട്ടി ഫോറത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാണ്.
മുന്നണി മര്യാദ പഠിക്കണമെന്നു പറഞ്ഞ യൂത്ത് ഫ്രണ്ടുകാരെ ഇതിനു മുമ്പു കണ്ടിട്ടില്ലെന്നും ഇരിങ്ങാലക്കുടയില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുന്ന രീതി തുടങ്ങി വച്ചത് കേരളാ കോണ്‍ഗ്രസാണെന്നും തുറന്നടിച്ചു. പത്തു വര്‍ഷക്കാലമായി പ്രതിപക്ഷത്തിരിക്കുന്ന യുവജന സഘടന എന്ന നിലയില്‍ നിരന്തര സമരങ്ങളുമായി തെരുവില്‍ പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്. അതുപോലെ കോവിഡ്, പ്രളയ കാലത്തൊക്കെ സന്നദ്ധ പ്രവര്‍ത്തനനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നിലുണ്ടായിരുന്നു.
എന്നാല്‍ അവിടെയൊന്നും കാണാത്ത ഏതാനും ചില വ്യക്തികളെ യൂത്ത് ഫ്രണ്ട് എന്ന് പേരും നല്കി യൂത്ത് കോണ്‍ഗ്രസിനു നേരെ പറഞ്ഞു വിട്ടാലൊന്നും മുമ്പേ പറഞ്ഞ അഭിപ്രായം മാറ്റുമെന്ന് ആരും കരുതേണ്ട. ഉണ്ണിയാടന് വേണ്ട എന്ന അഭിപ്രായം തങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. യൂത്ത് ഫ്രണ്ടുകാരെ ഇളക്കി വിട്ടാല്‍ തങ്ങള്‍ അഭിപ്രായം മാറ്റുമെന്ന് ഉണ്ണിയാടന് കരുതേണ്ടതില്ല. അനാവശ്യമായി ഉണ്ടാക്കിയ വിവാദത്തിന്റെ ഭവിഷ്യത്തുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയല്ല. ഇരിങ്ങാലക്കുടയില്‍ യുഡിഎഫിന്റെ എംഎല്‍എ ഉണ്ടാകണം എന്ന് തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം.
സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചാല്‍ മുന്നണി തീരുമാനം അംഗീകരിച്ച് കൊണ്ട് പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസ് സജീവമായി ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, നിയോജക മണ്ഡലം ഭാരവാഹികളായ എബിന് ജോണ്‍, വിനു ആന്റണി, ഡേവിസ് ഷാജു, ഷിന്‍സ് വടക്കന്‍, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, സഞ്ജയ് ബാബു, കെ. ശരത്ത് ദാസ്, ഷാല്ബിന് പെരേര, കെ.എസ്യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ഗിഫ്റ്റ്സണ്‍ ബിജു, നിയോജക മണ്ഡലം പ്രസിഡന്റ് ഫെസ്റ്റിന് ഔസേഫ് എന്നിവര്‍ പത്ര സമ്മേളത്തില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍