കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കരാഞ്ചിറ: സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിയോജകമണ്ഡലം വികസന ഫണ്ട് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തയാറാക്കിയത്. പ്രത്യേക വികസനനിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. പത്ത് കംപ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളില്‍ സജ്ജമാക്കി. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു മുഖ്യാതിഥിയായി. മോണ്‍ വില്‍സണ്‍ ഈരത്തറ, ഫാ. സിജോ ഇരിമ്പന്‍, ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, ആന്റോ പി. തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി