ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്റെ വാര്‍ഷികാഘോഷം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന്റെ 34 മത് വാര്‍ഷികാഘോഷം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കൂടിയാട്ടം കലാകാരി അപര്‍ണ നങ്ങ്യാര്‍ വിശിഷ്ടാതിഥിയായിരുന്നു. ചെയര്മാന് ടി.എ. നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, വേളൂക്കര പഞ്ചായത്ത് അംഗം ബിനോയ് അക്കരപറമ്പില്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, പിടിഎ വൈസ് പ്രസിഡന്റ് എം.കെ. പരമേശ്വരന്, സ്കൂള്‍ ലീഡര്‍ ദിയ പ്രദീപ് എന്നിവര്‍സംസാരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ ഇ. ബാലചന്ദ്രിക, ഇന്ദിര അജിത് കുമാര്‍, രജിസ്ട്രാര്‍ ശ്രീകുമാര്‍ എന്നിവരെയും 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വൈസ് പ്രിന്‍സിപ്പല്‍ ഗിരിജ മേനോന്, ഓഫീസ് സ്റ്റാഫ് അനീഷ് കുമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം