നിപ്മര്‍ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിന് യാത്രയയപ്പ് നല്കി
നിപ്മര്‍ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിന് ജീവനക്കാര്‍ യാത്രയയപ്പ് നല്കുന്നു.
കല്ലേറ്റുംകര: നിപ്മര്‍ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിന് ജീവനക്കാര്‍ യാത്രയയപ്പ് നല്കി. പതിനൊന്ന് വര്‍ഷത്തോളം അദ്ദേഹം നിപ്മറില്‍ സേവനം അനുഷ്ഠിച്ചു. ഒടുവിലത്തെ നാലരക്കൊല്ലം എക്സിക്യുട്ടീവ് ഡയറക്ടറുടെ ചുമതലയും വഹിച്ചു.
തുടര്‍ച്ചയായി മൂന്നുകൊല്ലം മികച്ച പുനരധിവാസ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരത്തിനും 2024 ലെ യുഎന്‍ ടാസ്ക് ഫോഴ്സ് അവാര്‍ഡിനും നിപ്മര്‍ അര്‍ഹമായി. 2025 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിനെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി അംഗീകരിച്ചു. യാത്രയയപ്പ് സമ്മേളനം നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. ഡോ. വിജയലക്ഷ്മി, ഡോ. നിമ്മി ജോസഫ്, ഡോ. കീര്‍ത്തി, ഡോ. ചിത്രബോസ്, ജോണ്സണ് വര്‍ഗീസ്, കപില്‍, പദ്മപ്രിയ, അരുണ്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി