കൂടല്‍മാണിക്യം ക്ഷത്രത്തിലെ കഴകം നിയമനം, തന്ത്രിമാര്‍ സുപ്രീം കോടതിയില്‍
കൂടല്‍മാണിക്യം ക്ഷേത്രം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആരാധനാമൂര്‍ത്തിക്ക് ചാര്‍ത്തേണ്ട മാലയുള്‍പ്പടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികള്‍ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങള്‍ക്ക് ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴകം നിയമനം പാരമ്പര്യാവകാശമാണോ കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിവില്‍ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാര്‍ ആവശ്യപ്പെടുന്നത്. 2005 ലെ കൂടല്‍മാണിക്യം ദേവസ്വം ആക്ട് പ്രകാരമാണ് ക്ഷേത്രത്തിലെ ഭരണം നടക്കുന്നത്. ഈ നിയമപ്രകാരം ക്ഷേത്രത്തിലെ നിയമനങ്ങള്‍ നടത്തുന്ന സമിതിയില്‍ തന്ത്രി അംഗമായി.
എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് കഴകം നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം പേരുകാരനായ ബി.എ.ബാലു രാജിവെച്ച ഒഴിവില്‍ ചേര്‍ത്തല സ്വദേശി കെ.എസ്.അനുരാഗിനെ ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ കപ്പേളകള്‍ വെഞ്ചരിച്ചു
എന്‍എസ്എസ് നേതൃത്വ പരിശീലന ക്യാമ്പ് ക്രൈസ്റ്റ് കോളജില്‍
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ഇരിങ്ങാലക്കുട രൂപത ഡയറക്ടറായി മോണ്‍. വില്‍സണ്‍ ഈരത്തറ
മിസ്റ്റര്‍ ക്ലീന്‍ അവാര്‍ഡുമായി കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ നടത്തി