കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങിയ പുഞ്ച കൃഷി.
ഇരിങ്ങാലക്കുട: തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ പുഞ്ച കൃഷി വരണ്ടുണങ്ങിയതിനാല്‍ കര്‍ഷകരുടെ പ്രതിസന്ധി തുടരുന്നു. നാമ മാത്രമായ ഇറിഗേഷന്‍ ജലം ലഭിച്ചതിനാല്‍ വരണ്ടു കിടക്കുന്ന വഴിക്കിലിചിറയിലെ കനുവെള്ളം കൊണ്ടാണ് പുഞ്ചപ്പാടത്തെ 35 ഏക്കര്‍ നെല്‍കൃഷി ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ജലലഭ്യത കുറഞ്ഞതോടെ പുഞ്ചകൃഷി ഭീഷണിയിലാണ്. കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളില്‍ 75 ശതമാനത്തിന്റെയും ആകെ ജലസംഭരണത്തിന്റെ 85 ശതമാനത്തിന്റെയും നിയന്ത്രണം കെഎസ്ഇബിയുടെ കൈകളിലാണ്.
പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മിച്ച ഡാമുകളും അതിലെ ജലവും കെഎസ്ഇബിയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം ക്രമീകരിക്കുന്നതിനെതിരേ മേഖലയിലെ കര്‍ഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കെഎസ്ഇബി വൈദ്യുത ഉത്പാദനം വര്‍ധിപ്പിച്ച് ജലവിതാനം ഉയര്‍ത്തുകയോ, അല്ലെങ്കില്‍ ഡാമിലെ ജലം സ്വതന്ത്രമായി വിട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കില്‍ വഴിക്കിലിചിറ പുഞ്ചപ്പാടത്തെ 35 ഏക്കറില്‍ വന്‍ കൃഷി നാശം ഉണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര അനുകൂല നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ കെഎസ്ഇബി ഓഫിസുകളിലേക്ക് കര്‍ഷകര്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ വഴിക്കിലിചിറ ഇരുപ്പൂ പാടശേഖര സമിതി മുന്നറിയിപ്പ് നല്കി.
കെഎസ്ഇബിയുടെ ഔദാര്യമായിട്ടല്ല കര്‍ഷകന്റെ അവകാശമായി തന്നെ വെള്ളം ലഭ്യമാകണം. വൈദ്യുതി ഉത്പ്പാദനത്തിനുശേഷം കെഎസ്ഇബി അധീനതയിലുളള ലോവര്‍ ഷോളയാറിലെയും പെരിങ്ങല്‍ക്കുത്തിലെയും ജലം വഴിതിരിച്ചുവിട്ടാണ് ഇടമലയാര്‍ വലതുകര കൊറ്റനല്ലൂര്‍ ബ്രാഞ്ച് കനാലിന്റെ വാലറ്റ ഭാഗങ്ങളിലെ വഴിക്കിലിചിറയും വെങ്കുളം ചിറയും മറ്റു പഞ്ചായത്തുകളിലെ ചിറകളും നിറയ്ക്കുന്നത്.
തുമ്പൂര്‍മുഴിയിലെ ചാലക്കുടി റിവര്‍ ഡൈവേര്‍ഷനില്‍ 1.60 മീറ്റര്‍ മുകളില്‍ ജലവിതാനം നില നിര്‍ത്തിയാല്‍ മാത്രമേ ഈ ചിറകളിലേക്ക് ജലം ശരിയായി എത്തുകയുള്ളൂ. ശ്വാശത പരിഹാരമായി കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും വിധം ജലവിതരണ സംവിധാനത്തില്‍ കാലോചിത നിയമ ഭേദഗതി കൊണ്ടുവരുവാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. കെഎസ്ഇബിയുടെ മേല്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി