മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഗണിത ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ഥം മാധവഗണിതകേന്ദ്രം നല്കുന്ന മാധവഗണിത പുരസ്ക്കാരം പ്രഫ. കൈലാസ് വിശ്വകര്മക്കു സ്വാമി ആനന്ദവനം ഭാരതി മഹാരാജ് കൈമാറുന്നു.
കല്ലേറ്റുംകര: ഗണിത ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ഥം മാധവഗണിതകേന്ദ്രം നല്കുന്ന മാധവഗണിത പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ആറന്മുളക്കണ്ണാടിയാണ് പുരസ്ക്കാരമായി നല്‍കിയത്. ഗണിതശാസ്ത്രമേഖലയിലെ അതുല്യസംഭാവനയ്ക്കുള്ള പുരസ്ക്കാരം പ്രഫ. കൈലാസ് വിശ്വകര്‍മ, പി. ദേവരാജ് എന്നിവര്‍ക്ക് സ്വാമി ആനന്ദവനം ഭാരതി മഹാരാജ് സമ്മാനിച്ചു.
മാധവന് ഉപാസിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് രണ്ട് ആറന്മുളക്കണ്ണാടികളും പൂജിച്ചത്. അശോക് കുമാര്‍ നമ്പൂതിരിയായിരുന്നു കാര്മികന്. വിദ്യാഭ്യാസ വികാസകേന്ദ്രം ദക്ഷിണ അധ്യക്ഷല്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, കോഡിനേറ്റര്‍ ബി.കെ. പ്രിയേഷ് കുമാര്‍, മാധവഗണിതകേന്ദ്രം സംയോജകന്‍ പി.സി. സുഭാഷ് എന്നിവരാണ് ഇവ ഏറ്റുവാങ്ങിയത്.
കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സിദ്ദു പി. അള്ഗൂര്, കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. പി. രവീന്ദ്രന്, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. പി.ആര്. പ്രസാദ്, ന്യൂഡല്‍ഹി വിദ്യാഭ്യാസ വികാസകേന്ദ്രം ദേശീയ സംയോജകന്‍ എ. വിനോദ്, വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പ്രഫ. കെ.കെ. ഷൈന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം