റവ.ഡോ. ആന്റു ആലപ്പാടന്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
റവ. ഡോ. ആന്റു ആലപ്പാടന്‍.
ഇരിങ്ങാലക്കുട: റവ.ഡോ. ആന്റു ആലപ്പാടനെ ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാള്‍ (സിഞ്ചല്ലൂസ്) ആയി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയോഗം. പൊറത്തിശേരി ആലപ്പാടന്‍ വീട്ടില്‍ ആന്റണി അന്നമ്മ ദമ്പതികളുടെ മകനാണ്. ജോസ്, യോഹന്നാന്, തോമസ്, വര്‍ഗീസ്, മേരി, സെലീന, ഏലിയ എന്നിവര്‍ സഹോദരങ്ങളാണ്.
സ്കൂള്‍ വിദ്യാഭ്യാസം ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലും പ്രാഥമിക വൈദിക പരിശീലനം ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും ഫിലോസഫി തിയോളജി പഠനങ്ങള്‍ ആലുവ, കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലും പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 16ന് പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വച്ച് ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ആളൂര്‍, കല്ലേറ്റുംകര, എടത്തിരുത്തി ഫൊറോന ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തച്ചുടപ്പറമ്പ്, വെള്ളാഞ്ചിറ, പാറേക്കാട്ടുകര, പുത്തന്‍ചിറ ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകകളില്‍ വികാരിയായും അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ്, കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍, അവാര്‍ഡ്, ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായും കോളജ് ഓഫ് കണ്‍സള്‍ട്ടേഴ്സ് അംഗമായും കത്തോലിക്ക കോണ്‍ഗ്രസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.


ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റവും നിയമനങ്ങളും, ഈ മാസം 19ന് പ്രാബല്യത്തില്‍ വരും
അവിട്ടത്തൂര്‍ ഉത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
മാധവഗണിത പുരസ്കാരങ്ങള്‍ മഹാമാഘത്തില്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ വാര്‍ഷികാഘോഷം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം