മിസ്റ്റര്‍ ക്ലീന്‍ അവാര്‍ഡുമായി കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം മുംബൈ കോര്പ്പറേഷന് കൗണ്‍സിലറും റെസിഡന്റ്സ് അസോസിയേഷന് അംഗവുമായ ജഗദീഷ് തൈവളപ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച രണ്ടു കുടുംബങ്ങള്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം നടത്തി. കോറസ് വീട്ടു നമ്പര്‍ രണ്ടില്‍ താമസിക്കുന്ന കെ.പി. മനോജ് സി.കെ. രേഖ ദമ്പതികളും കോറസ് വീട്ടു നമ്പര്‍ മൂന്നില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ (റിട്ട) എ.കെ. മോഹനന് കെ.കെ. ഗിരിജ ദമ്പതികളുമാണ് മിസ്റ്റര്‍ ക്ലീന്‍ അവാര്‍ഡിന് അര്‍ഹരായത്.
റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുംബൈ കോര്പ്പറേഷന് കൗണ്‍സിലറും റെസിഡന്റ്സ് അസോസിയേഷന് അംഗവുമായ ജഗദീഷ് തൈവളപ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി രാജേഷ് തംബുരു വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പ്രവീണ്‍സ് ഞാറ്റുവെട്ടി, അസോസിയേഷന് രക്ഷാധികാരി ശ്രീധരന് നടുവളപ്പില്‍, പോളി മാന്ത്ര, എ.സി. സുരേഷ്, രവി പള്ളത്ത്, കെ. ഹേമചന്ദ്രന്, കെ. ബാലകൃഷ്ണന്, രാധിക വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഗിരിജ ഗോകുല്‍നാഥ് സ്വാഗതവും ട്രഷറര്‍ ബിന്ദു ജിനന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ കപ്പേളകള്‍ വെഞ്ചരിച്ചു
കൂടല്‍മാണിക്യം ക്ഷത്രത്തിലെ കഴകം നിയമനം, തന്ത്രിമാര്‍ സുപ്രീം കോടതിയില്‍
എന്‍എസ്എസ് നേതൃത്വ പരിശീലന ക്യാമ്പ് ക്രൈസ്റ്റ് കോളജില്‍
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ഇരിങ്ങാലക്കുട രൂപത ഡയറക്ടറായി മോണ്‍. വില്‍സണ്‍ ഈരത്തറ
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ നടത്തി