സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ നിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിജില്‍ വിജയന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭയെ കാന്‍സര്‍ വിമുക്തമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട്് കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടന്നു. ഇരിങ്ങാലക്കുട സേവാഭാരതിയും ട്രിനിറ്റി ട്രാവല്‍സ് മുംബയും റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരവും കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിജില്‍ വിജയന് നിര്‍വഹിച്ചു.
സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശന് കൈമാപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനും ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്ററും ആയ ജോണ്സണ് കോലങ്കണ്ണി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സേവാഭാരതി സെക്രട്ടറി സായ് റാം സ്വാഗതവും സേവാഭാരതി എക്സിക്യൂട്ടീവ് മെമ്പര്‍ ഹരികുമാര്‍ തളിയക്കാട്ടില്‍ നന്ദിയും രേഖപ്പെടുത്തി. സേവാഭാരതി ട്രഷറര്‍ രവീന്ദ്രന് ഐ ആരോഗ്യ വിഭാഗം കോഡിനേറ്റര്‍ ജഗദീഷ് പണിക്കവീട്ടില്‍, സേവാഭാരതി ജോയിന്റ് സെക്രട്ടറി ഗോപിനാഥന് പീടികപ്പറമ്പില്‍, വിദ്യാഭ്യാസ സമിതി കോഡിനേറ്റര്‍ കലാ കൃഷ്ണകുമാര്‍, രവീന്ദ്രന് കാക്കര, ഷീന ബാബു, കവിത ലീലാധരന്, മിനി സുരേഷ്, ഷീന ബാബു, ഗീതാ മേനോന്, രമാദേവി, സംഗീത ബാബുരാജ്, മണികണ്ഠന് ചൂണ്ടാണി മോഹിത്ത്, സൗമ്യ സംഗീത് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം