തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല ഡീബ്രിഫിംഗ് യോഗത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ജില്ലാ തല ഡീബ്രിഫിംഗ് യോഗം സമാപിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സമാധാനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും, സ്കൂള്‍ പരിസരങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, ലഹരി പുകയില ഉല്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അധികൃതരെ അറിയിക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂള്‍ ആന്‍ഡ് കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, ലഹരി പുകയില വില്‍പ്പന സംബന്ധിച്ച വിവരശേഖരണം, സ്കൂള്‍ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കല്‍, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ഗതാഗത സുരക്ഷ ഉറപ്പാക്കല്‍, ബോധവത്കരണം എന്നിവയാണ് ഗ്രൂപ്പുകളുടെ പ്രധാന ചുമതലകള്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി