ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
മാ കെയര്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വൈദ്യരത്നം മുല്ലശേരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ ദിനാചരണം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മാ കെയര്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വൈദ്യരത്നം മുല്ലശേരിയുടെ സഹകരണത്തോടെ ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മാ കെയറില്‍ സംഘടിപ്പിച്ച ദിനാചരണം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ജോസഫ് ചാക്കോ മുഖ്യാതിഥിയായിരുന്നു. വൈദ്യരത്നം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. നിതിന്‍ മാത്യു ആയുര്‍വേദ ദിനാചരണ സന്ദേശം നല്കി. മാ കെയര്‍ ഇരിങ്ങാലക്കുട ബിസിനസ് ഹെഡ് ഐ. ജെറോം, സെന്റര്‍ ഹെഡ് വിജിന് വില്സന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആശംസ റാണി, കെ.എസ്. ശാന്തി എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ ഔഷധസസ്യ തൈകളുടെ വിതരണം നിര്‍വഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ലഭ്യമാക്കിയ ഔഷധസസ്യ തൈകളാണ് വൈദ്യമന്ദിരം മുല്ലശേരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു