ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജിജെ ഇന്‍ഫോ ടെക് തയാറാക്കിയതും ആയിരത്തിലധികം വിദ്യാലയങ്ങള്‍ ഉപയോഗിക്കുന്നതുമായ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറിന്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച പതിപ്പായ ഇ സ്കൂള്‍ സൊലൂഷന്‍സ് 3.0യുടെ പ്രകാശന കര്‍മ്മം തൃശൂര്‍ റൂറല്‍ പോലീസ് അഡീഷണല്‍ എസ്പി ടി.എസ്. സിനോജ് നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.ജെ. ജിസന്‍ സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ്് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. ശ്രീകാന്ത്, ഞാറക്കല്‍ ടാലന്റ് പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ കലാം, ധന്യ വട്ടോലി, അമിത് സ്റ്റീഫന്‍, അനു തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികള്‍ വിവേക് നെല്ലായി ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി