സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ഇരിങ്ങാലക്കുട തൃശൂര്‍ റോഡില്‍ മാപ്രാണത്ത് റോഡരികിലെ മണ്ണ് ഒലിച്ചുപോയ നിലയില്‍.
ഇരിങ്ങാലക്കുട തൃശൂര്‍ റോഡരികില്‍ മണ്ണിടിഞ്ഞ് അപകടഭീഷണി; കാനകളും പാതയോരങ്ങളും അപകടക്കെണിയായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തൃശൂര്‍ റോഡരികില്‍ മണ്ണിടിഞ്ഞ് പോയത് യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. പലയിടത്തും റോഡിന്റെ അരികിലുള്ള മണ്ണ് വലിയ തോതില്‍ ഇടിഞ്ഞുമാറിയ നിലയിലാണ്. സൂക്ഷിച്ചില്ലെങ്കില്‍ റോഡില്‍ നിന്ന് അപകടത്തിലേക്ക് വീഴുന്ന സാഹചര്യമാണുള്ളത്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ റോഡിന്റെ അരികിലൂടെ യാത്ര ചെയ്യുന്നവര്‍ ഏറെ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. പലയിടങ്ങളിലും റോഡിനോട് ചേര്‍ന്നുള്ള മണ്ണ് താഴേക്ക് ഇടിഞ്ഞുപോയിട്ടുണ്ട്. ഇതോടെ റോഡിന്റെ അരികുകള്‍ ദുര്‍ബലമായ നിലയിലാണ്. ഇരുചക്രവാഹനങ്ങള്‍ റോഡിന്റെ വശത്തേക്ക് അല്പം മാറിയാല്‍ പോലും അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. കാല്‍നട യാത്രക്കാരും റോഡരികിലൂടെ സഞ്ചരിക്കുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ട അവസ്ഥയാണ്.

ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്താണ് അപകട സാധ്യത ഏറെയുള്ളത്. പല ഭാഗങ്ങളിലും കാനയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ കാനയിലേക്ക് മണ്ണിടിഞ്ഞുവീണ നിലയിലുമാണ്. റോഡിന്റെ അരികിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേക്ക് വീഴുന്ന സംഭവങ്ങളും പതിവാകുന്നതായി യാത്രക്കാര്‍ പറയുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ അപകടസാധ്യത കൂടുതലാണ്. റോഡരികിലെ മണ്ണിടിഞ്ഞ ഭാഗങ്ങളും കാനകളും വ്യക്തമായി കാണാന്‍ കഴിയാത്തത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്. കെഎസ്ടിപിയുടെ നേതൃത്വത്തിലുള്ള റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണമാകുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ കൂടുതല്‍ വ്യാപിക്കുകയും റോഡിന്റെ അരികുകള്‍ വീണ്ടും തകര്‍ന്നുപോകുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് ആശങ്ക. അപകടം സംഭവിച്ചശേഷം പരിഹാരം കാണുന്നതിന് പകരം അപകടം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു