കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ മധ്യസ്ഥ തിരുനാളിന് കൊടിയേറി. വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന് ദിവ്യബലി, തുടര്‍ന്ന് നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, 10ന് നേര്‍ച്ച വെഞ്ചിരിപ്പ്, 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബിന് വാഴപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വിന്‍ജോ ഒഎഫ്എം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നേര്‍ച്ചസദ്യയും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പയസ് ചിറപ്പണത്ത്, പ്രസിഡന്റ് ബ്രദര്‍ കെ.ജെ. ഫ്രാന്‍സിസ്, കണ്‍വീനര്‍ ബ്രദര്‍ ബിജു ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു