റോഡിലെ വാഹനമര്ദം ഇനി വൈദ്യുതിയാകും; പാഴ്ഊര്ജത്തെ വെളിച്ചമാക്കാന്‍ വിദ്യാര്‍ഥിനികളുടെ നൂതന മാതൃക

ഇരിങ്ങാലക്കുട: റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന മര്‍ദവും മഴത്തുള്ളികള്‍ പതിക്കുമ്പോഴുണ്ടാകുന്ന ആഘാതവും വൈദ്യുതിയാക്കി മാറ്റാനാകും. പാഴായിപ്പോകുന്ന ഇത്തരം ഊര്‍ജസ്രോതസ്സുകളെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള നൂതന ആശയവുമായി മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ എ.പി. അനശ്വരയും അനുഷ്ക പി. പ്രവീണും. റോഡുകളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദവും മഴത്തുള്ളികള്‍ റോഡില്‍ പതിക്കുമ്പോഴുണ്ടാകുന്ന ആഘാതവും ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്ന പീസോ ഇലക്ട്രിക് ലെയര്‍ സാങ്കേതികവിദ്യയുടെ സാധ്യതകളാണ് ഇരുവരും സ്റ്റില്‍ മോഡലിലൂടെ അവതരിപ്പിക്കുന്നത്.
സമ്മര്‍ദവും ആഘാതവും വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന പീസോ ഇലക്ട്രിക് ഘടകങ്ങളാണ് ഇതിന്റെ അടിസ്ഥാന സാങ്കേതികവിദ്യ. ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളില്‍ സംഭരിച്ച് പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാനും സാധിക്കും. ഇങ്ങനെ സംഭരിക്കുന്ന വൈദ്യുതി റോഡരികിലെ തെരുവുവിളക്കുകള്‍, ട്രാഫിക് സിഗ്നലുകള്‍, വിവിധ സെന്‍സറുകള്‍, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നാണ് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഉപയോഗിക്കാതെ നഷ്ടപ്പെടുന്ന ഊര്‍ജത്തെ വൈദ്യുതിയാക്കി മാറ്റി പ്രയോജനപ്പെടുത്തുകയെന്ന ആശയമാണ് മാതൃകയുടെ കാതല്‍. വാഹനഗതാഗതം കൂടുതലുള്ള പ്രധാന ടോള്‍ പ്ലാസകള്‍, തിരക്കേറിയ റോഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍ വാഹനങ്ങളുടെ നിരന്തരമായ മര്‍ദം പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയും വിദ്യാര്‍ഥിനികള്‍ മുന്നോട്ടുവയ്ക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്