ജനസഭകളുമായി എൻഡിഎ മൂന്നാംഘട്ട പ്രചരണത്തിലേക്ക്
ഇരിങ്ങാലക്കുട: ജനസഭകൾ നടത്തി ബിജെപി പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്. വേളൂക്കരയിലും മുരിയാടും നടന്ന എട്ടു ജനസഭകളിൽ എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ് പങ്കെടുത്തു. രാവിലെ ആളൂർ പഞ്ചായത്തിലെ വിവിധ കോളനികളിൽ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. രാവിലെ വല്ലക്കുന്നിൽ നിന്നും ആരംഭിച്ച പര്യടനം പഞ്ഞപ്പിള്ളി, വടക്കുംമുറി, ലക്ഷംവീട് കോളനി, കാട്ടാംതോട്, പൊരുന്നകുന്ന്, വടക്കേകുന്ന്, പാലപ്പെട്ടി കോളനി, വെള്ളാഞ്ചിറ, തിരുത്തിപറമ്പ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് ആളൂർ, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. നേതാക്കളായ കെ.സി. വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, സജിത്ത്, ജയൻ മണാളത്ത്, മദനൻ മണമാടത്ത്, സുനിൽ മാതൃപിള്ളി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.