യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ഥനയുമായി മാര്‍ക്കറ്റില്‍

ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ഥനയുമായി മാര്‍ക്കറ്റിലെത്തി. തൊഴിലാളികളോടും കച്ചവടക്കാരോടും വോട്ടഭ്യര്‍ഥിച്ചു. നടവരമ്പ്, വൈക്കര തുടങ്ങിയ സ്ഥലങ്ങളിലും വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥന നടത്തി. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ വീടുകളിലും വോട്ടഭ്യര്‍ഥനയുമായി ഉണ്ണിയാടനെത്തി. മണ്ഡലം ചെയര്മാന്മാരായ ജോസഫ് ചാക്കോ, ഷാറ്റോ കുരിയന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.