എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിങ്ങാലക്കുട നഗരസഭയിലും പടിയൂർ ഗ്രാമപഞ്ചായത്തിലും സന്ദർശനം നടത്തി

ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിഞ്ഞാലക്കുട നഗരസഭയിലും പടിയൂർ ഗ്രാമ പഞ്ചായത്തിലും സന്ദർശനം നടത്തി. രാവിലെ സ്ഥാനാർത്ഥി ആദ്യം താമസിച്ചിരുന്ന ഇരിഞ്ഞാലക്കുട നഗരസഭയിലെ ചാച്ചു ചാക്യാർ റോഡിലെ നിവാസികളെ കണ്ട് ആശിർവാദം വാങ്ങിയ ശേഷമാണ് പടിയൂർ ഗ്രാമ പഞ്ചായത്തിലെത്തിയത്. പഞ്ചായത്തിലെ കാക്കതുരുത്തി സെന്ററിൽ നിന്നും ആരംഭിച്ച സന്ദർശനം ചെട്ടിയാൽമേനാലി മങ്കാട്ടിൽപോത്താനി പടിയൂർ കോടംകുളം പുളിക്കൽച്ചിറ കുട്ടാടംപാടം മുഞ്ഞനാട് മതിലകം കടവ് എന്നിവിടങ്ങളിൽ സന്ദർശിച്ച് സമ്മതിദായകരെ കണ്ട് വോട്ടഭ്യർത്തിച്ച് കേട്ടുചിറയിൽ അവസാനിച്ചു. സന്ദർശനത്തിൽ പ്രമുഖ വ്യക്തികളായ ഗോപിനാഥൻ മാഷ്, മജീദ് മാഷ്, അഡ്വ. വി. വി. ദേവദാസ് എന്നിവരെയും കണ്ടു. സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ രാമാനന്ദൻ, സിജിത്ത്, എൽ. ഡി. എഫ് നേതാക്കൾ ആയ കെ. സി. ബൈജു, വിശ്വനാഥൻ മാഷ്, കെ. വി. രാമകൃഷ്ണൻ, സബീഷ്, ലത വാസു, ശിവദാസ്, പ്രസന്നൻ, ദേവാനന്ദ്, ഗിരീഷ്, രാജേഷ്, സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ജനപ്രതിനിധികൾ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.