യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ മണ്ഡലംതല പര്യടനത്തിന് ആവേശോജ്വല തുടക്കം
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ മണ്ഡലംതല സ്ഥാനാർഥി പര്യടനത്തിനു പൂമംഗലം പഞ്ചായത്തിൽ ആവേശോജ്വല തുടക്കം. പഞ്ചായത്തിലെ ഐക്കരക്കുന്നിൽ ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ ആന്റോ പെരുമ്പുള്ളി, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, സോണിയഗിരി, സതീഷ് വിമലൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ്, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജോൺസൺ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദ്ധീൻ, യുഡിഎഫ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജൻ പൈക്കാട്ട്, സിഎംപി ഏരിയ സെക്രട്ടറി പി.ബി. മനോജ്, കേരള കോൺഗ്രസ് ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റ് എ.പി. ആന്റണി, ജോസ് മൂഞ്ഞേലി, ടി.ആർ. രാജേഷ്, ബിജു ചാണാശേരി എന്നിവർ പ്രസംഗിച്ചു. എടതിരിഞ്ഞി പോസ്റ്റോഫീസിനു സമീപം പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സുധൻ കാരയിൽ, വാണി പ്രയാഗ്, തങ്കപ്പൻ പാറയിൽ, ഷാൽവിൻ പെരേര എന്നിവർ പ്രസംഗിച്ചു.




കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി