സമന്വയ കലാ സാംസ്കാരിക അക്കാദമിക് ഓർഗനൈസേഷൻ ഗവേണിംഗ് ബോഡി ഭാരവാഹികൾ

ഇരിങ്ങാലക്കുട: സമന്വയ കലാ സാംസ്കാരിക അക്കാദമിക് ഓർഗനൈസേഷൻ ഗവേണിംഗ് ബോഡിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുരിയാട് എഇആർ ഹാളിൽവെച്ചു നടന്ന സമ്മേളനം മുരിയാട് പഞ്ചായത്ത് മെമ്പർ തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. എം.എൻ. രമേശൻ അധ്യക്ഷത വഹിച്ചു. സി.എസ്. അജീഷ് പ്രസംഗിച്ചു. ഭാരവാഹികളായി തോമസ് ചേനത്തുപറമ്പിൽ (ചെയർമാൻ), ശാരിക രാമകൃഷ്ണൻ (സെക്രട്ടറി), സി.എസ്. അജീഷ് (ജോയിന്റ് സെക്രട്ടറി), സുവർണ ഷിബു, സതി പ്രസന്നൻ (വൈസ് ചെയർപേഴ്സൺമാർ), വെള്ളയത്ത് അച്ചുതൻ നായർ (ട്രഷറർ), ജോയ്സൺ മാമ്പിള്ളി, നിത അർജുനൻ, വൃന്ദകുമാരി, ജിന്റോ പോൾ, ദാസൻ ചെമ്പാലപറമ്പിൽ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.