ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ വിമൂഖത പ്രകടിപ്പിച്ച പോലീസ് നിസംഗതക്കെതിരെയുമായി ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരികള്‍ തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കണം എന്നും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി പാറേക്കാടന്‍, ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ജിബിന്‍ നായത്തോടന്‍, കത്തീഡ്രല്‍ കെസിവൈഎം പ്രസിഡന്റ് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍, സെക്രട്ടറി മാക്സിന് വിന്‍സെന്റ്, പ്രോഗ്രാം കണ്‍വീനര്‍ സോജോ ജോയ് തൊടുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു