ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നീ വിഭാഗത്തിലേക്കു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്കു അപേക്ഷിക്കാാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഏപ്രില്‍ 16, 17 ദിവസങ്ങളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് രാവിലെ 10 നു മുമ്പ് കോളജ് ഓഫീസില്‍ ഹാജരാകണം. ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ കൂടിക്കാഴ്ച 16 നും മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നിവയുടെ കൂടിക്കാഴ്ച 17 നും നടക്കുമെന്നും സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825358, 8301000125.