കോവിഡ് ബാധിച്ചു മരിച്ചു-ചന്ദ്രമതി (64)

തുമ്പൂര്‍: പറക്കാട്ടുകുന്ന് ചേനകുടത്ത് സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രമതി (64) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രമതിക്ക് തുടര്‍ന്ന് നടന്ന പരിശോധനില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. മകള്‍: സുചിത്ര. മരുമകന്: ജയനീഷ്.