മരം കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: പിണറായി വിജയന് സര്‍ക്കാരിന്റെ വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അന്റോ പെരുമ്പിള്ളി മുഖ്യാതിഥിയായിരുന്നു. കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, പി.ബി. സത്യന്, പി.എന്‍. സുരേഷ്, അഡ്വ. സിജു പാറേക്കാടന്‍, ടി.എ. പോള്‍, മണ്ഡലം ഭാരവാഹികളായ സിന്ധു അജയന്, കെ. രഘുനാഥ്, എം.എസ്. സന്തോഷ്, പ്രദീപ് കുമാര്‍, രജീന്ദ്രന്‍ പുല്ലാനി, പുരുഷോത്തമന്, വല്സന് മൂത്തേരി, ശരത് ദാസ് എന്നിവര്‍ നേതൃത്വം നല്കി.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു