ബെക്സ് കൃഷ്ണനെ കാണാന്‍ മന്ത്രി ബിന്ദു എത്തി
നടവരമ്പ്: അബുദാബിയില്‍ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജയില്‍ മോചിതനായ ബെക്സ് കൃഷ്ണനെ കാണാന്‍ മന്ത്രി ഡോ. ആര്. ബിന്ദു എത്തി.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, മുന്‍ പ്രസിഡന്റ് ടി.എസ്. സജീവന്, എന്‍.കെ. അരവിന്ദാക്ഷന്, സി.കെ. ശിവജി, സതീഷ് പുല്ലാനിപ്പിള്ളി എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.