ഗംഗാധരന് മാസ്റ്റര്‍ തന്റെ ഒരു മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും പുല്ലൂര്‍ എസ്എന്‍ബിഎസ് എല്‍പി സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്ററും സിപിഐ നേതാവുമായ കെ.സി. ഗംഗാധരന് മാസ്റ്റര്‍ തന്റെ ഒരു മാസത്തെ പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദുവിനു ചെക്ക് കൈമാറി. കൂടാതെ ചെറുമക്കളായ നിരഞ്ജനയും നമിത്തും തങ്ങളുടെ സമ്പാദ്യകുടുക്കയിലുണ്ടായിരുന്ന തുകയും മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം മനീഷ മനീഷ് എന്നിവര്‍ പങ്കെടുത്തു.