സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി അരയേക്കര്‍ കൃഷിയിടത്തിൽ കപ്പ കൃഷിയാരംഭിച്ചിരിക്കുന്നു
കോണത്തുകുന്ന്: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയാരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളായ ജോയിന്റ് കൗണ്‍സിലിന്റെയും കേരള അഗ്രിക്കള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റേയും നേതൃത്വത്തില്‍ അരയേക്കര്‍ കൃഷിയിടത്തിലാണ് കപ്പ കൃഷിയാരംഭിച്ചിരിക്കുന്നത്. അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വികസനകാര്യ ചെയര്‍മാര്‍ ജിയോ പാറേക്കാടന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് ഷറഫുദ്ദീന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, വാര്‍ഡ് മെമ്പര്‍ അനില്‍ മുത്തുരുത്തി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. നൗഷാദ്, കേരള അഗ്രിക്കള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എന്‍.വി. നന്ദകുമാര്‍, കെ.എന്‍. ബാബു, എ.എസ്. കരീം, പി. രോഹിത്ത്, പി.എസ്. നിസാം, അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ വി.സി. വിനോദ്, ടി.വി. വിജു, നാടന്‍ കിഴങ്ങുവിള സംരക്ഷകന്‍ വിനോദ് ഇടവന എന്നിവര്‍ നേതൃത്വം നല്കി. വെള്ളാങ്കല്ലൂരില്‍ രണ്ടാം വാര്‍ഡില്‍ കണ്ണപ്പത്ത് പുഷ്പാംഗദന് എന്നയാളുടെ കൃഷിയിടത്തിലാണ് കൃഷി ചെയ്യുന്നത്.