പുല്ലൂരില്‍ ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി
മുരിയാട്: പുല്ലൂരില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ഡിവൈഎഫ്ഐ പുല്ലൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുല്ലൂര്‍ മേഖലയില്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ അണുനശീകരണം നടത്തിയത്. അണുനശീകരണത്തിനായി പ്രത്യേക വൊളന്റിയര്‍ സേന രൂപീകരിച്ചിട്ടുണ്ട്. സേനയുടെ ആദ്യ പ്രവര്‍ത്തനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നേതാക്കളായ വൈശാഖ്, സാണ്സണ് ജോസ്, ധനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സേന രൂപീകരിച്ചിട്ടുള്ളത്. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, രഘുകുമാര്‍ മധുരക്കാരന്‍, ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം