യൂത്ത് കെയര്‍ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കെയര്‍ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഷണ്മുഖം കനാല്‍ പരിസരത്ത് അണുനശീകരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ 20-ാം വാര്‍ഡില്‍ ഷണ്മുഖം കനാല്‍ പരിസരത്തെ മുപ്പത്തോളം വീടുകളിലാണ് അണുനശീകരണം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മിനി സണ്ണി നെടുമ്പാക്കാരന്‍, ഒ.എസ്. അവിനാശ്, ഡിക്സ്ണ്‍ സണ്ണി, ജോമോന് ജോസ്, ഷാബു, സുധീര്‍, സനല്‍ കല്ലുക്കാരന് തുടങ്ങിയവര്‍ പങ്കെടുത്തു.