ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ നല്കി
മുരിയാട്: കോവിഡ് പശ്ചാത്തലത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ നല്കി. വാര്‍ഡ് മെമ്പര്‍ മനീഷ മനീഷിന്റെ നേതൃത്വത്തിലാണു കിറ്റ് വിതരണം നടത്തിയത്. വാര്‍ഡിലെ സാധാരണക്കാരായ 300 ല്‍ അധികം കുടുംബങ്ങള്‍ക്കാണു 14 ഇനം പച്ചക്കറികളും ഒരു പാക്കറ്റ് പപ്പടവും അടങ്ങുന്ന കിറ്റുകള്‍ നല്‍കിയത്. വാര്‍ഡിലെ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ തയാറാക്കിയ കിറ്റുകള്‍ ഓട്ടോയില്‍ കയറ്റി പരമാവധി വീടുകളില്‍ നേരിട്ടെത്തിയാണു മെമ്പര്‍ വിതരണം ചെയ്തത്. കൂടുതല്‍ സഹായങ്ങള്‍ ആവശ്യമായ നിര്‍ധനര്‍ക്കു അരിയും പലചരക്ക് സാധനങ്ങളും മെമ്പറുടെ നേതൃത്വത്തില്‍ നല്കി. പച്ചക്കറികിറ്റുകളുടെ വിതരണോദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, റിജു പോട്ടക്കാരന്‍, മനീഷ് പായില്‍, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായി.

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
ജനങ്ങളുടെ ഇടപെടലില്‍ റോഡിന് താത്കാലിക ആശ്വാസം; പടിഞ്ഞാട്ടുമുറിയിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് യാത്രാസൗകര്യം ഒരുക്കി
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു