ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിനു മുമ്പില്‍ കെഎസ്യു പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കെഎസ്യു തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു ഇന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം അന്യമാണ്. ഓണ്‍ലൈന്‍/ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുക, എല്‍പി-യുപി-ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അധ്യാപകരുടെ ഒഴിവുകള്‍ പരിഹരിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ കോവിഡ് വാക്സിനേഷന് നടത്തുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വിദ്യാര്‍ഥികളോടും വിദ്യാഭ്യാസ മേഖലയോടുമുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍ അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ ഭാരവാഹികളായ റൈഹാന്‍ ഷെഹിര്‍, വൈശാഖ് വേണുഗോപാല്‍, കെ. ഗോകുല്‍, വിഷ്ണു ചന്ദ്രന്, മുഹമ്മദ് ഫായിസ്, അസിഫ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.

ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു