വാക്സിന് എത്തിക്കണം, കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: വാക്സിന് സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും എത്തിക്കണമെന്നും എത്തുന്ന വാക്സിന് പിന്‍വാതിലിലൂടെ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, ജെയ്സണ്‍ പാറേക്കാടന്‍, ജസ്റ്റിന് ജോണ്‍, സിജു യോഹന്നാന്, ഒ.എസ്. അവിനാശ്, ഭരതന് പൊന്തെങ്കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്