ഗോവിന്ദന്റെ പറമ്പിലെ രണ്ടു കുളങ്ങളിലായി നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ്
ഇരിങ്ങാലക്കുട: മത്സ്യവിളവെടുപ്പ് നടത്തി. കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോമ്പാറ കൂനാക്കംപ്പിള്ളി ഗോവിന്ദന്റെ പറമ്പിലെ രണ്ടു കുളങ്ങളിലായി നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. നട്ടര്‍, ഗിഫ്റ്റ് ഫിലോപ്പിയ, അനാബസ് തുടങ്ങിയ ഇനം 1500 മത്സ്യ കുഞ്ഞുങ്ങളെ 2020 ഓഗസ്റ്റ് മാസത്തിലാണ് നിക്ഷേപിച്ചത്. കര്‍ഷക സംഘം തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്.എല്‍. ശ്രീലാല്‍, സിബിന് കൂനാംക്കാംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു