ഇരിഞ്ഞാലക്കുട രൂപത സി എൽ സി പിതാവിൻ്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട രൂപത സി എൽ സി യുടെ നേതൃത്വത്തിൽ രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവിൻ്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു. ഇരിങ്ങാലക്കുട ബിഷപ് ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ രൂപത സി എൽ സി ഡയറക്ടർ ഫാ സിബു കള്ളാപറമ്പിൽ അധ്യക്ഷത വഹിച്ചു. രൂപത സി എൽ സി വൈസ് പ്രസിഡൻറ് ഗ്ലൈജോ ജോസ് തെക്കൂടൻ സ്വാഗതവും, രൂപത സെക്രട്ടറി വിപിൻ പുളിക്കൻ നന്ദിയും രേഖപ്പെടുത്തി.
രൂപത സി എൽ സി അസിസ്റ്റൻറ് ഡയറക്ടർ ഫാ ലിന്റോ പനംകുളം , സംസ്ഥാന സിഎൽസി പ്രസിഡൻറ് ഷോബി പോൾ ,എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽബിൻ ആന്റോ , അബീദ് വിൻസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. . മീറ്റിങ്ങിനു ശേഷം മധുര വിതരണവും നടത്തി.