മുരിയാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേലച്ചന്ത മുരിയാട് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ മുരിയാട് സര്‍വീസ് സഹകരണ ബാങ്ക്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച ഞാറ്റുവേലച്ചന്ത മുരിയാട് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ചു. സപ്തദിന ഞാറ്റുവേലച്ചന്ത മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. രാഘവന് മാസ്റ്റര്‍ ആദ്യ വില്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, ആനന്ദപുരം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിത അര്ജുനന്, സേവ്യര്‍ ആളൂക്കാരന്‍, നിഖിത അനൂപ്, മണി സജയന്, കൃഷി ഓഫീസര്‍ കെ.യു. രാധിക, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷീജ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.