യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കാട്ടൂര്‍കടവ് യൂണിറ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കാട്ടൂര്‍കടവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.എല്‍. ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍കടവ് യൂണിറ്റ് ഭാരവാഹികളായ ജോയല്‍ ജോസ്, സിന്‍ജോ കൊമ്പന്, വിനു ഫ്രാന്‍സിസ്, റോഷന് റോയ്, ടിജോ ജോണ്‍ എന്നിവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, വാര്‍ഡ് പ്രസിഡന്റ് പി.കെ. ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ കൈമാറി.