പടിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേലച്ചന്തയും വിള ഇന്‍ഷ്വറന്‍സ് പക്ഷാചരണവും നടത്തി
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേലച്ചന്തയും കര്‍ഷക സഭകളും വിള ഇന്‍ഷ്വറന്‍സ് പക്ഷാചാരണവും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഉദ്ഘാടനം ചെയ്തു. ഞാറ്റുവേലച്ചന്തയുടേയും കര്‍ഷക സഭയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. വിള ഇന്‍ഷ്വറന്‍സ് പക്ഷാചരണം, ലഘുലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപിനു കൈമാറികൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസറായ ഡോ. പി.സി. സചന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിജി രതീഷ്, ജയശ്രീ ലാല്‍, ടി.വി. വിബിന്, മെമ്പര്‍മാരായ ശ്രീജിത്ത് മണ്ണായില്‍, സുനന്ദ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.