പരിസ്ഥിതി അവാര്‍ഡ് ജേതാവ് അല്‍ഫിയ കരീമിനെ അനുമോദിച്ചു
കോണത്തുകുന്ന്: ലോക പരിസ്ഥിതി വാരത്തിന്റെ ഭാഗമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദ വിദ്യാര്‍ഥി സംസ്ഥാന തല അവാര്‍ഡ് ജേതാവ് വെള്ളാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കടലായി തോപ്പില്‍ അബ്ദുല്‍ കരീംഫസീല ദമ്പതികളുടെ മകളും കണ്ണൂര്‍ സര്‍വകലാശാല ലീഗല്‍ സ്റ്റഡീസ് ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിയുമായ ടി.എ. അല്‍ഫിയ കരീമിനെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഇബ്രാഹിം ഹാജി പുരസ്കാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അലിയാര് കടലായി ഇന്റോര്‍ പ്ലാന്റ് നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍ കെ.എ. സദക്കത്തുള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ ആക്ടിംഗ് പ്രസിഡന്റ് പി.കെ.എം. അഷ്റഫ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് ഭാരവാഹികളായ സി.യു. ഇസ്മയില്‍, സി.കെ. അബ്ദുള്ള, കെ.എ. അസ്ലം, കെ.എം. ഷാനു എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി