കൂടല്‍മാണിക്യം കിഴക്കേ ഗോപുരനടയില്‍ ഫസാഡ് ലൈറ്റിംഗ് സംവിധാനം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഫസാഡ് ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ച് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ ട്രയല്‍ റണ്‍ നടന്നു. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരുക്കുന്ന ആദ്യത്തെ സംരംഭമാണിതെന്ന് കമ്പനി അവകാശപ്പെടുന്നതായി ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു.

ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാറാണ് ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്. ഈ മാസം 15 ഓടെ മന്ത്രിമാരായ കെ. രാധാകൃഷ്ണനും ആര്. ബിന്ദുവും ചേര്‍ന്നുള്ള ചടങ്ങില്‍ ഗോപുരത്തിന്റെ സമര്‍പ്പണം നടത്താനാണ് ലക്ഷ്യം.