2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മര്‍ 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇന്‍സ്ട്രുമെന്റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, വീല്‍ ട്രാന്‍സ് പ്രൊജക്ട്, പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നൂതന സംവിധാനങ്ങള്‍. അനുയാത്ര പദ്ധതി ആരംഭിച്ചതിനു ശേഷം 30 കോടിയോളം രൂപയുടെ സംവിധാനങ്ങളാണ് നിപ്മറില്‍ തുടങ്ങിയത്. 64 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വെര്‍ച്ച്വല്‍ റിയാലിറ്റി അധിഷ്ഠിതമായ മോട്ടോര്‍ റീഹാബിലിറ്റേഷന്‍ സിസ്റ്റം, 1.03 കോടിയുടെ ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, 72 ലക്ഷം രൂപയുടെ ഇന്‍സ്ട്രുമെന്റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, 24.02 ലക്ഷം രൂപയുടെ വീല്‍ ട്രാന്‍സ് പ്രൊജക്ട്, 17.4 ലക്ഷം രൂപയുടെ പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം 19 നു ഉച്ചതിരിഞ്ഞ് മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എസ്. ജലജ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ ഷാ, ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക്, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നിപ്മര്‍ ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം