ബിജെപി കമ്മിറ്റി റോഡില്‍ വഞ്ചി ഇറക്കി പ്രതിഷേധിച്ചു

പടിയൂര്‍: പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ഭഗവതി വിലാസം റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വാര്‍ഡ് കമ്മിറ്റി റോഡില്‍ വഞ്ചി ഇറക്കി പ്രതിഷേധിച്ചു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം ബിജേഷ് തെക്കേത്തലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശശി മുളങ്ങില്‍, സുരേഷ് മൂലയില്‍, ജയരാജ് തെക്കേത്തലക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.