മഴ ശക്തമായതോടെ തോപ്പിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഭാഗത്താണ് വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തുന്നത്. അങ്കണവാടികല്പറമ്പ് കോമ്പരുപറമ്പില്‍ തറവാട് ക്ഷേത്രം വഴിയും അതിന് സമീപത്തെ വീടുകളുമെല്ലാം വെള്ളക്കെട്ടിലാണ്.

കല്പറമ്പ് കപ്പേള റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. നേരത്തെ ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടിലൂടെ പാടത്തേയ്ക്കുള്ള കാനയിലേയ്ക്കായിരുന്നു ഒഴുകിയിരുന്നത്. എന്നാല്‍ വെള്ളം ഒഴുകിപ്പോയിരുന്ന വഴികളെല്ലാം അടഞ്ഞതോടെ ഒഴുക്ക് കുറഞ്ഞു. തോട് നികത്തിയ ഭാഗത്തിനു മുകളിലൂടെയാണ് ഇപ്പോള്‍ കാനയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ പുല്ലും മറ്റും ചീഞ്ഞ് ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കുമോയെന്ന ആശങ്കയും സമീപവാസികള്‍ക്കുണ്ട്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്തില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരേയും പണികള്‍ ആരംഭിച്ചിട്ടില്ല. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി കരാര്‍ നല്കി കഴിഞ്ഞതായും മഴ മാറിയാല്‍ പണി ആരംഭിക്കുമെന്നും വാര്‍ഡ് അംഗം അഡ്വ. ജോസ് മൂഞ്ഞേലി പറഞ്ഞു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി