ജെ.ബി. കോശി കമ്മീഷന് താഴേക്കാട്ടുകാരുടെ പരാതി പ്രവാഹം
ഇരിങ്ങാലക്കുട: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമിച്ചിരിക്കുന്ന ജെ.ബി. കോശി കമ്മീഷന് മുമ്പാകെ താഴേക്കാട് ഇടവകക്കാര് തയാറാക്കിയ 1665 പരാതികള്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു കൈമാറി. താഴേക്കാട് യുവജനങ്ങളുടെ പ്രതിനിധികളായ മരിയ വിന്‍സെന്റ് പനംങ്കൂടന്‍, ആല്ബിന് ഷാജന് കൂന്തിലി എന്നിവരാണു ബിഷപിനു പരാതികള്‍ കൈമാറിയത്. ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നുള്ള പരാതികള്‍ സമാഹരിച്ച് മൈനോറിറ്റി ഫോറം ഡയറക്ടറായ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ് ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ എന്നിവര്‍ വഴിയാണ് കോശി കമ്മീഷന് പരാതികള്‍ സമര്‍പ്പിക്കുന്നത്. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, താഴേക്കാട് അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കൈക്കാരന്മാരായ ജോര്‍ജ് തൊമ്മാന, റീജോ പാറയില്‍, മാത്യുസ് കരേടന്, വിന്‍സെന്റ് തെക്കേത്തല, ഡീക്കന്‍ ഡിറ്റോ സുപ്രത്ത് എന്നിവര്‍ സന്നിഹിതരായി.