ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐനിക്കല്‍ തോട് ശുചീകരിച്ചു

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐനിക്കല്‍ തോട് ശുചീകരിച്ചു
എടതിരിഞ്ഞി: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീരൊഴുക്ക് തടസമായ മങ്കാട്ടില്‍ ഐനിക്കല്‍ തോട് മഹാത്മ സാംസ്കാരിക സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.

മഹാത്മ സാംസ്കാരിക സംഘപ്രവര്‍ത്തകനും രണ്ടാം വാര്‍ഡ് മെമ്പറുമായ വി.ടി. ബിനോയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. മഹാത്മ സാംസ്കാരിക സംഘം സെക്രട്ടറി എന്‍.എസ്. സുമേഷ്, മുതിര്‍ന്ന പ്രവര്‍ത്തകരായ ശിവന് പൊന്നംപുള്ളി, പുഷ്കരന്, സത്യന്, രമേഷ്, വേണു, ബാബു എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
